ഗുരുവായൂർ: ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻ്റ് സ്ക്രയ്പ്പ്സ് അസോസിയേഷൻ കോട്ടപ്പടി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ മൃഗാശുപത്രി ഹാളിൽ നടന്ന കൺവെൻഷൻ നഗരസഭ കൗൺസിലർ കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. ഷൈലജ ദേവൻ അധ്യക്ഷത വഹിച്ചു. പി.ഡി മനോജ് സ്വാഗതം പറഞ്ഞു. മുതിർന്ന ആധാരം എഴുത്തുകാരൻ കെ രാമകൃഷ്ണനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ല പ്രസിഡന്റ് പ്രകാശ് കുമാർ, തോമസ് വടക്കൻ, അഷ്ക്കർ, സിനീഷ് പുന്നകുഴി, കെ രാജൻ, ഓമന, മേഴ്‌സി, ശോഭന എന്നിവർ സംസാരിച്ചു.