ഗുരുവായൂർ: ഗുരുവായൂർ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഇൻഡക്ഷൻ സെറിമണിയും സംഘടിപ്പിച്ചു. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മാഗി ആൽബർട്ട് ക്യാൻസർ കിഡ്നി രോഗികൾക്കുള്ള സഹായവിതരണം നിർവഹിച്ചു. പാലയൂർ പള്ളി സഹ വികാരി ഫാദർ ഡെറിൻ അരിമ്പൂർ പ്രാർത്ഥനാ സന്ദേശം നൽകി. പുതിയ 42 അംഗങ്ങളെ തൃശൂർ സബ് റിജിയൺ ചെയർമാൻ ജോൺസൺ മാറോക്കി ഇൻഡക്ഷൻ സെറിമണി നടത്തി. വൈസ് പ്രസിഡന്റ് സി.ഡി ജോൺസൺ, ട്രഷറർ ലോറൻസ് നീലങ്കാവിൽ, ജോയിന്റ് സെക്രട്ടറി ജോസ് ലൂയിസ്, സി.വി ജയ്സൺ, ഒ.ടി സൈമൺ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ജിഷോ എസ് പുത്തൂർ സ്വാഗതവും കൺവീനർ തോമസ് വാകയിൽ നന്ദിയും പറഞ്ഞു. സി.പി ജോയ്,ജോയി ചീരൻ, ടെസ് ജയ്സൺ, ജിസ്സി ലോറൻസ് എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.