Friday, May 16, 2025

പി.പി ദിവ്യ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

കണ്ണൂര്‍ : എ.ഡി.എം നവീന്‍ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ജാമ്യവ്യവസ്ഥ പ്രകാരമാണ് ദിവ്യ ഹാജരായത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ജാമ്യവ്യവസ്ഥപ്രകാരം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്നാണ്. അതിന്റെയടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ മുന്‍പാകെ ദിവ്യ ഹാജരായത്. വിഷയത്തില്‍ പാര്‍ട്ടിയടക്കം എടുത്ത നടപടിയില്‍ വലിയ അതൃപ്തി അവര്‍ക്കുണ്ട്. അതില്‍ ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് അവര്‍ പുറത്തുവിട്ടത്. അതിനപ്പുറം എന്തെങ്കിലും പറയാനുണ്ടോ നടപടിയ്‌ക്കെതിരേ കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പി.പി.ദിവ്യ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഈ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ പ്രതികരണത്തിന് ദിവ്യ മുതിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments