പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിലെ വെട്ടിപ്പുഴ മുതൽ മന്ദലംകുന്ന് ബീച്ച് വരെയും, വടക്കേക്കാട് തെക്കിനേടത്ത്പടി മുതൽ കുഴിങ്ങര വരെയും, കുഴിങ്ങര മുതൽ എടക്കഴിയൂർ കാജ കമ്പനി വരെയുമുള്ള പി.ഡബ്ല്യു.ഡി റോഡുകൾ ബി.എം ആൻ്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തെക്കിനേടത്ത്പടി കുഴിങ്ങര,അവിയൂർ വളയന്തോട് എന്നീ പ്രദേശങ്ങളിലെ പി.ഡബ്ല്യു.ഡി റോഡുകളിലെ വെള്ള കെട്ടിന് പരിഹാരം കാണണമെന്നും യോഗം ആവശ്യമുന്നയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥൻ മാസ്റ്റർ ഷമീം അഷറഫ്, എ.കെ വിജയൻ പഞ്ചായത്ത് അംഗങ്ങളായ എം.കെ അറഫത്ത്, സി അഷ്റഫ്, റസീന ഉസ്മാൻ, അസീസ് മന്ദലംകുന്ന് എന്നിവർ സംസാരിച്ചു.
പുന്നയൂർ പഞ്ചായത്തിലെ പി.ഡബ്ല്യു.ഡി റോഡുകൾ ബി.എം ആൻ്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തണം
RELATED ARTICLES

