ചാവക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ടി.എ സജിതയെ വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. കൺവീനർ നെദീറാ കുഞ്ഞിമുഹമ്മദ്, ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നേതാക്കളായ നഫീസക്കുട്ടി തിരുവത്ര, ഹസീന അക്ബർ, ഹാജിറ കമറുദ്ദീൻ, സുബൈറ റസാക്ക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.