Sunday, February 16, 2025

11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; പോർക്കുളം സ്വദേശി പിടിയിൽ

കുന്നംകുളം: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പോർക്കുളം സ്വദേശി പിടിയിൽ. മങ്ങാട് ചൂണ്ടയിൽ വീട്ടിൽ സന്തോഷി(55)നെയാണ് കുന്നംകുളം ഇൻസ്പെക്ടർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയെ ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിനിയാക്കിയെന്നാണ് പരാതി. വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ വീട്ടുകാർ കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments