Friday, September 20, 2024

സ്വത്ത് തർക്കം: ജ്യേഷ്ഠൻ അനുജനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ 

അന്തിക്കാട്: സ്വത്ത് തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ കുത്തി പരിക്കേൽപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂർ എസ്.എൻ റോഡിൽ കാരയിൽ സുധീറി(55)നാണ് കുത്തേറ്റത്. പരിക്കേറ്റ സുധീറിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ ജ്യേഷ്‌ഠൻ കാരയിൽ സുനിലി(57) നെ പോലീസ് അറസ്റ്റ് ചെയ്തു‌.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (14-7-2024)

സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും എത്തിയ സുനിൽ സഹോദരന്റെ വീട്ടിലെത്തി കത്തികൊണ്ട് കുത്തി ക്കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്തിക്കാട് എസ്.എച്ച്.ഒ കൊച്ചുമോൻ ജേക്കബ്, ഗ്രേഡ് എസ്.ഐമാരായ അരുൺകുമാർ, ഷാബു, ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments