Sunday, February 16, 2025

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഷാമില ഹബീബാണ് സ്ഥാനാർത്ഥിയായി  സഹവരണാധികാരി കൂടിയായ പഞ്ചായത്ത് സെക്രട്ടറി  മുമ്പാകെ പത്രിക സമർപ്പിച്ചത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഷറഫ് വടുക്കൂട്ട്, ജനറൽ സെക്രട്ടറി കെ.വി നാസർ, റഫീന സൈനുദ്ദീൻ, ഹുസൈൻ തങ്ങൾ, സിദ്ധീഖ്, നാസർ നല്ലീസ്, റസാഖ് പുതുമനശ്ശേരി, ഷഫീഖ്, നൗഫൽ, പഞ്ചായത്ത് അംഗങ്ങളായ ഹബീബ് ഇബ്രാഹിം, സൗമ്യ സുനിൽ  എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments