പുന്നയൂർ: ഓർമ ശക്തിയുടെ മികവിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ എടക്കഴിയൂർ നാലാംകല്ല് സ്വദേശിനി മൂന്ന് വയസ്സുകാരി യാര ഐമന് സി.പി.എമ്മിൻ്റെ ആദരം. സി.പി.എം പഞ്ചവടി നോർത്ത് ബ്രാഞ്ച് കമ്മിറ്റിയാണ് കുഞ്ഞു പ്രതിഭയെ ആദരിച്ചത്. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ യാര ഐമന് ഉപഹാരം നൽകി. ചടങ്ങിൽ സിപി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ നസീർ, അർഷാദ്, എം.കെ അറഫത്ത്, അഷറഫ് നാലാംകല്ല്, ഷഫീർ എബീസ് തുടങ്ങിയവർ പങ്കെടുത്തു. എടക്കഴിയൂർ നാലാം കല്ല് തെരുവത്ത് വീട്ടിൽ മുഹമ്മദ് ജാസർ – റിസ്വാന ദമ്പതികളുടെ മകളാണ് യാര.
