Wednesday, February 19, 2025

14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും   ശിക്ഷ

കുന്നംകുളം: 14 വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം കോടത്തൂർ വീട്ടിൽ ദിവാകര(60)നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി അമ്മയെ, അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് രാത്രി കൂട്ടിക്കൊണ്ടു വരാൻ പോകുന്ന സമയത്ത് യൂണിയൻ ജോലിക്കാരനായ പ്രതി കുട്ടിയെ ഇയാളുടെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയ്, അഡ്വ. രഞ്ജിക ചന്ദ്രൻ,  അഡ്വ. അശ്വതി എന്നവർ ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments