Thursday, April 30, 2026

പുവ്വത്തൂരിൽ ഭർത്താവിൻ്റെ പുറകിലിരുന്ന് യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്നും വീണ വീട്ടമ്മക്ക് ദാരുണാന്ത്യം

പാവറട്ടി: ഭർത്താവിൻ്റെ പുറകിലിരുന്ന് യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്നും വീണ വീട്ടമ്മക്ക് ദാരുണാന്ത്യം. എളവള്ളി കാക്കശ്ശേരി നെടിയേടത്ത് ഷിബു ഭാര്യ പ്രിതി (46) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് പൂവ്വത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വെച്ചായിരുന്നു അപകടം. പൂവത്തൂരിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു ദാരുണ സംഭവം നടന്നത്. ഉടൻതന്നെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments