Sunday, October 25, 2026

ചാവക്കാട് മണ്ഡലം കെ.എസ്.എസ്.പി.എ വാർഷിക സമ്മേളനം സമാപിച്ചു

കെ.എസ്.എസ്.പി.എ ചാവക്കാട് മണ്ഡലം വാർഷിക സമ്മേളനം സമാപിച്ചു. പാലയൂർ ബാബു മാഷിന്റെ വസതിയിൽ ചേർന്ന വാർഷിക സമ്മേളനം  കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. നവാസ് ഉദ്ഘാടനം ചെയ്തു. സി.പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി പോളി വി.ഡി.സതീശൻ സർക്കാരിന്റെ 2% ഡി.എ വർദ്ധിപ്പിച്ചതിനെ പ്രകീർത്തിച്ച് സംസാരിച്ചു. സമ്മേളനത്തിൽ സംസ്ഥാന കൗൺസിലർ വി.കെ ജയരാജൻ, ജില്ല ട്രഷറർ ഗിരീന്ദ്രബാബു, ജില്ല വൈസ് പ്രസിഡൻ്റ് തോംസൺ വാഴപ്പിള്ളി, നിയോജക മണ്ഡലം ട്രഷറർ കോയ കുട്ടിമാസ്റ്റർ, മണ്ഡലം സെക്രട്ടറി കെ. ജയറാം, കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി ജമാൽ താമരത്ത് എന്നിവർ സംസാരിച്ചു. ബാബു സ്വാഗതവും വി.ജെ ജോയ്സി  നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് കെ.എം ബിനീഷ്, സെക്രട്ടറി സി.ജെ ലിറ്റി, ട്രഷറർ വി.ജെ ജോയ്സി, വനിതാ ഫോറം കൺവീനർ കെ. രാധ, ഓഡിറ്റർ റോസ്ലി പോൾ  എന്നിവരെ  ഏകകണ്ഠമായി തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments