Tuesday, May 26, 2026

യുവാക്കള്‍ക്ക് നേരെ ആക്രമണം  ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതി അറസ്റ്റിൽ

കുന്നംകുളം: യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതുള്‍പ്പെടെയുള്ള കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആല്‍ത്തറ സ്വദേശി എസ്റ്റേറ്റ് പടി വീട്ടില്‍ ചിന്നരാസ് എന്ന ചിന്നനെയായാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിഷില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments