ഉമ്മുൽ ഖുവൈൻ: യു.എ.ഇയിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വടക്കേകാട് സ്വദേശി മരിച്ചു. വടകേക്കാട് വട്ടംപാടം തൊഴുക്കാട്ടിൽ വീട്ടിൽ ബാസിത്താണ് മരിച്ചത്. ഒരാഴ്ച മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത് ഉമ്മുൽ ഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു മരണം. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന കബറടക്കും.