Sunday, May 31, 2026

കടൽക്ഷോഭം രൂക്ഷമായ ഭാഗങ്ങളിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ സന്ദർശിച്ച് പ്രാർത്ഥന നടത്തി

കടപ്പുറം: അഞ്ചങ്ങാടി വളവിൽ കടൽക്ഷോഭം രൂക്ഷമായ ഭാഗങ്ങളിൽ കേരള മുസ്‌ലിം ജമാഅത്ത് കടപ്പുറം സർക്കിൾ കമ്മറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് പ്രാർത്ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സോൺ ഉപാധ്യക്ഷൻ സയ്യിദ് ഹൈദ്രോസ് തങ്ങൾ വട്ടേക്കാട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നേതാക്കളായ ഷബീർ ലത്തീഫി, അൽത്താഫ് റഹ്മാൻ മുസ്ലിയാർ മാട്ടുമ്മൽ, അബ്ദുൽ അസീസ് ഫാളിലി, അലി മദനി, ഫൈസൽ മുസ്ലിയാർ, ഷമീർ വട്ടേക്കാട്, എൻ.സി ഇസ്മായിൽ, അനസ് മൂന്നാംകല്ല്, സി.ബി ഹാരിസ്, ഹാഫിള് അബ്ദുൽ നാഫി, ഫാറൂഖ് കറുകമാട്, റഹീം കറുകമാട് , ബിലാൽ ചേറ്റുവ, ബദറുദ്ദീൻ മുനക്കകടവ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments