ഗുരുവായൂർ: റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഗുരുവായൂരിൽ കേരള മഹിള സംഘം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കേരള മഹിള സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പടിഞ്ഞാറെ നടയിൽ പരിപാടി സംഘടിപ്പിച്ചത്. മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഗീത രാജൻ ഉൽഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം അധ്യക്ഷ ഇ.ഡി ഫിലോമിന ടീച്ചർ, ഗുരുവായൂർ നഗരസഭ കൗൺസിലർ സുബിത സുധീർ , പ്രസീത അർജ്ജുനൻ , ബീന മണികണ്ഠൻ എന്നിവർ സംസാരിച്ചു. പ്രസന്ന സജീവ്, ഷൈനി രാമരാജൻ, അജിത രാജു, സുമ പ്രകാശൻ, സുനിത പ്രതാപൻ, ആനന്ദം ഷാജി എന്നിവർ നേതൃത്വം നൽകി . നിരവധി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി
ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഗുരുവായൂരിൽ കേരള മഹിള സംഘത്തിന്റെ ഐക്യദാർഡ്യം
RELATED ARTICLES

