പഴുവിൽ: പഴുവിൽ ശ്രീഗോകുലം പബ്ലിക് സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ കോൺ വൊക്കേഷൻ ഡേ ആചരിച്ചു. സ്കൂൾ ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ അഭിലാഷ്.കെ. ആർ. അധ്യക്ഷത വഹിച്ചു. കറസ്പോണ്ടന്റ് ധനജ സലീഷ് ഏ.ഒ, ശ്രീജ സി.എം, ജ്യോതി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കോൺ വൊകേഷൻ ഡേയുടെ സ്വാഗതം യു.കെ.ജി വിദ്യാർത്ഥികളായ അലൻ ഇസുദ്ധീൻ , അവന്തിക . കെ.എസ് അവന്തിക എന്നിവരും, ഓത്ത് സെബ നൗഫൽ, ഹൃദിക നിഖിൽ, അവന്തിക വിജേഷ് എന്നിവർ അനുഭവങ്ങളും പങ്കു വെച്ചു. സ്വാതിക്ക് ടി.എസ് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
പഴുവിൽ ശ്രീഗോകുലം പബ്ലിക് സ്കൂളിൽ യു.കെ.ജി കോൺ വൊകേഷൻ ഡേ ആചരിച്ചു
RELATED ARTICLES

