ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിലെ തെക്കൻ മേഖലയിൽ 15 ദിവസത്തോളമായി പൈപ്പുകൾ പൊട്ടി കുടിവെള്ളം ലഭിക്കാതായതോടെ ജനങ്ങൾക്ക് ദാഹജലവുമായി എസ്.വൈ.എസ് തെക്കെ തലക്കൽ മഹല്ല് യൂണിറ്റ് രംഗത്ത്. എസ്.വൈ.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന കുടിവെള്ള വിതരണം പി.കെ ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഹംസഹാജി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ.വി ഹംസക്കുട്ടിഹാജി, പി ഇബ്രാഹിം, പി.കെ ബഷീർ, പി.വി മുഹമ്മദാലി ഹാജി, പി.വി ശിഹാബുദ്ധീൻ, കെ ഉസ്മാൻ എന്നിവർ സംസാരിച്ചു.
പൈപ്പുകൾ പൊട്ടി കുടിവെള്ളമില്ല; ഒരുമനയൂർ തെക്കൻ മേഖലയിൽ ദാഹജലവുമായി എസ്.വൈ.എസ് പ്രവർത്തകർ
RELATED ARTICLES

