Monday, August 24, 2026

വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ചാടി ഗൃഹനാഥൻ ജീവനൊടുക്കി

കൊട്ടാരക്കര: സഹോദരിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ചാടി ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൂർ മാറനാടാണ് സംഭവം. വിജയകുമാർ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പൊട്ടിത്തെറി ശബ്ദത്തിൽ തീ ആളിക്കത്തുന്നത് സഹോദരി ശാന്തയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും വിജയകുമാർ അതിലുണ്ടെന്ന് രാവിലെ മാത്രമാണ് തിരിച്ചറിഞ്ഞത്. വീടിന് സമീപത്തെ മരത്തിലായി സുഹൃത്തിനെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം താൻ പോകുന്നു എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസിന് ലഭിച്ചു. പുത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments