ഗുരുവായൂർ: കോട്ടപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര തണ്ടാശ്ശേരി വീട്ടിൽ ജിതിൻ (25), കോട്ടപ്പുറം കറുപ്പും വീട്ടിൽ ഷാനൂഫ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂർ കോട്ടപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്കേറ്റു
RELATED ARTICLES

