Saturday, March 15, 2025

ചാവക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

ചാവക്കാട്: സ്കൂൾ വിട്ട ശേഷം പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് അറക്കൽ വീട്ടിൽ ഇഖ്ബാലിന്റെ മകൻ 15 വയസ്സുള്ള മുഹമ്മദ് അദിലിനെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. ചാവക്കാട് രാജാ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ടുകഴിഞ്ഞ്  സാധാരണ ട്യൂഷൻ ക്ലാസിലാണ് പോകാറുള്ളത്. എന്നാൽ ഇന്ന് ട്യൂഷന് പോയില്ലെന്നാണ് വിവരം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് എത്താറുള്ള സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോഴാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്.  ചാരനിറത്തിലുള്ള പാന്റ്സും പച്ചനിറത്തിലുള്ള ഷർട്ടുമാണ് വേഷം. ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9947551173, 9633103405 എന്നീ നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments