ചാവക്കാട്: രക്തദാന ക്യാമ്പും മയക്കുമരുന്നിനെതിരെ ബോധവൽക്കരണവുമായി പ്രചര ചാവക്കാട്. പ്രചര ചാവക്കാട് ,ബി. ഡി. കെ. തൃശ്ശൂർ,ചാവക്കാട് ജനമൈത്രി പോലീസ്, ചാവക്കാട് എം. ആർ. ആർ.എം. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ചാവക്കാട് എം.ആർ.ആർ. എം ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ഗുരുവായൂർ എംഎൽഎ എൻ. കെ.അക്ബർ,നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ജി. സുരേഷ്, ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കെ വേണുഗോപാൽ, ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഉണ്ണികൃഷ്ണൻ , തൃശൂർ വ്യാപാരി വ്യവസായി പ്രസിഡന്റും പ്രചര ചാവക്കാട് പ്രസിഡണ്ടുമായ കെ. വി. അബ്ദുൽ ഹമീദ് തുടങ്ങിയവരും പ്രചര ചാവക്കാടിന്റെയും പ്രചര യുഎ ഇ യുടെയും ഭാരവാഹികളും മെമ്പർമാരും പങ്കെടുക്കുമെന്ന് പ്രചരചെയർമാൻ കെ.വി സുശീലൻ അറിയിച്ചു.
രക്തദാന ക്യാമ്പും മയക്കുമരുന്നിനെതിരെ ബോധവൽക്കരണവുമായി പ്രചര ചാവക്കാട്
RELATED ARTICLES

