ചാവക്കാട്: മന്ദലാംകുന്നിൽ കാരവാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നയൂർ നാരായത്ത് വീട്ടിൽ മുഹമ്മദ് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മന്ദലാംകുന്നിൽ കാരവാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
RELATED ARTICLES

