Monday, January 12, 2026

സുഹൃത്തിനെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തി; മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യം സൂക്ഷിച്ചതിന് അറസ്റ്റിലായി

പുന്നയൂർക്കുളം: സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് അന്വേഷിക്കാൻ സ്റ്റേഷനിൽ പോയ യുവാവ് പോക്സോ കേസിൽ പ്രതിയായി. പെരിയമ്പലം ചേലാട്ട് മണികണ്ഠൻ (19) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലിൽ സൂക്ഷിച്ചതിനാണ് കേസെടുത്തത്. സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിൽ വന്ന മണികണ്ഠനെ ഹെൽമെറ്റ് ഇല്ലാത്തതിനാൽ പോലീസ് അകത്തേക്ക് വിളിച്ച് ചോദ്യംചെയ്തു. സുഹൃത്ത് വിവിധ കേസുകളിൽ ഉള്ളതിനാൽ മണികണ്ഠന്റെ ഫോൺ പോലീസ് പരിശോധിച്ചു. ഇതിനിടയിലാണ് ഫോണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments