പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം നടന്നു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിഭാഗം യോഗവും കർഷക ദിനാചരണവും വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അദ്ധ്യക്ഷത വഹിച്ചു. സന്നദ്ധ സഘടനകളും വ്യക്തികളും സ്‌കൂൾ ഓഡിറ്റോറിയത്തിലേക്ക് നൽകിയ ഫർണീച്ചർ യോഗത്തിൽ ഏറ്റുവാങ്ങി. ഇ.പി ഷിബു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായി കരനെൽകൃഷി നടീലും പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു. അധ്യാപകരായ ഡോ. ടി.കെ അനീസ്, പി.കെ അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും ഹസീല ടീച്ചർ നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ടായി റാഫി മാലിക്കുളം, വൈസ് പ്രസിഡണ്ടായി പി.വി സന്തോഷ്,എസ്.എം.സി ചെയർമാനായി ടി.കെ ഖാദർ, വൈസ് ചെയർമാനായി പി.കെ സൈനുദ്ധീൻ ഫലാഹി, മദർ പി.ടി.എ പ്രസിഡണ്ടായി ഉനൈസ ഹംസ, വൈസ് പ്രസിഡണ്ടായി ഷൈല ശാദുലി, വൈജ്ഞാനിക പാർക്ക് നിർമ്മാണ കമ്മിറ്റി ചെയർമാനായി വി സമീർ, കൺവീനറായി ഇ.പി ഷിബു മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗവും കർഷക ദിനാചരണവും നടന്നു
RELATED ARTICLES

