Tuesday, February 11, 2025

ഗുരുവായൂർ ആക്ട്സിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗുരുവായൂർ: ബ്രഹ്മകുളം വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി  സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഗുരുവായൂർ ആക്ട്സിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഗുരുവായൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജി.ആർ രാജേഷ് ക്ലാസെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം ജിഷ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ്  ജിതമോൾ പുല്ലേലി, ആക്ട്സ് പ്രസിഡന്റ് മാർട്ടിൻ ലൂയിസ്, സെക്രട്ടറി പ്രസാദ് പട്ടണത്ത്, പി.ടി.എ പ്രസിഡന്റ് കെ.പി.എ റഷീദ്, അധ്യാപിക ഐ.എസ് സിന്ധു  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments