Saturday, July 25, 2026

ഗുരുവായൂരിലെ ഹൈമാസ്റ്റ് ഉദ്ഘാടനം; സുരേഷ് ഗോപിയുടേത് തരംതാണ രാഷ്ട്രീയക്കളിയെന്ന് കോൺഗ്രസ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ വാർഡ് കൗൺസിലർമാരെ ഔദ്യോഗികമായി  അറിയിക്കാതെ നഗരസഭയുടെ പഴയ 14ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുളള മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി തരംതാണ രാഷ്ട്രീയ കളി നടത്തുകയാണെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ക്ഷേത്ര നഗരമായ ഗുരുവായൂരിൻ്റെ വികസനത്തിനായി ഒന്നും തന്നെ ചെയ്യാത്ത കേന്ദ്രമന്ത്രി, മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കേവലം ബി.ജെ.പിയുടെ പരിപാടിയായി മാറ്റിയിരിക്കുകയാണെന്നും യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ആർ രവികുമാർ, ഒ.കെ ആർ മണികണ്ഠൻ, കെ.പി ഉദയൻ, ശശി വാറനാട്ട്, പി.ഐ ലാസർ, മോഹൻദാസ് ചേലനാട് , പ്രിയ രാജേന്ദ്രൻ, മേഴ്സി ജോയ്, കെ കെ രൺജിത്, ബാലൻ വാറനാട്ട്, വി എസ് നവനീത്, സ്റ്റിഫൻ ജോസ്, ബിന്ദു നാരായണൻ, സുഷ ബാബു, പി കെ മഹിജ, ചന്ദ്ര രാമകൃഷ്ണൻ,ഷൈലജ ദേവൻ, എസ് കെ സന്തോഷ്, ഹരി എം വാരിയർ, ടി രജിത എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments