ചേർത്തല: ആലപ്പുഴയിൽ ഹൗസ് ബോട്ടുകളില്‍ കഞ്ചാവ് വിതരണം നടത്താനെത്തിയ എറണാകുളം സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം മുളന്തുരുത്തി മാളിയേക്കൽ വീട്ടിൽ നിബിൻ പീറ്റർ (23), ഉദയമ്പേരൂർ ചിറ്റേഴത്ത് വീട്ടിൽ അനന്തു (23) എന്നിവരെയാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 2.1 കിലോ കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ ഇവർ ഹൗസ്ബോട്ട് കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുപോയതാണെന്ന് സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ എൻ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി മായാജി, പി ഷിബു, ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർ ബിയാസ്, ഇന്റലിജിൻസ് വിഭാഗം ഓഫീസർ റോയ് ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.