Saturday, May 2, 2026

പാലയൂരിൽ പൊതുസ്ഥലം കയ്യേറിയെന്ന ആരോപണം; രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫ്

ചാവക്കാട് : പാലയൂർ പള്ളി അധികൃതർ പൊതുസ്ഥലം കയ്യേറിയെന്ന പാലയൂർ പൗരസമിതിയുടെ ആരോപണത്തിൻ്റെ നിജസ്ഥിതി മനസിലാക്കാൻ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം പാലയൂരിൽ സന്ദർശനം നടത്തി. പള്ളി വികാരി ഫാദർ ഡേവീസ് കണ്ണമ്പുഴയെ സന്ദർശിച്ച് ചർച്ച നടത്തിയ യുഡിഎഫ് നേതാക്കൾ, ചില തൽപ്പര കക്ഷികൾ രാഷ്ട്രീയ പ്രേരിതമായി അടിസ്ഥാന രഹിതമായി ഉയർത്തിയതാണ് ഈ ആരോപണമെന്ന് അഭിപ്രായപ്പെട്ടു. നിയമപരമായി സർവ്വേ ചെയ്ത് താലൂക്ക് സർവ്വേയർ നൽകിയ സർട്ടിഫിക്കറ്റ് പള്ളി അധികൃതരുടെ കൈവശമുണ്ടെന്നും പള്ളി അധികൃതർക്ക് പൂർണ അധികാര അവകാശങ്ങളുള്ള സ്ഥലത്ത് തന്നെയാണ് ചങ്ങല കൊണ്ട്  വളച്ചു കെട്ടിയിട്ടുള്ളതെന്നും ഇതിൽ നിയമ വിരുദ്ധമായ ഒരു കയ്യേറ്റവും തങ്ങൾക്ക് കാണാനായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. റവന്യു വകുപ്പ് അധികൃതർ നൽകിയ കൃത്യമായ രേഖകൾ പള്ളി അധികാരികളുടെ കൈവശമുള്ളത് തങ്ങൾ കണ്ട് ബോധ്യപ്പെട്ടതായും യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ തങ്ങളുടെ നിക്ഷിപ്‌ത രാഷ്ട്രിയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പള്ളിയെ ഉപയോഗപെടുത്താൻ കഴിയാത്തതിലുള്ള വൈരാഗ്യം തീർക്കുകയാണ് ചെയ്യുന്നത്. ഈ കുപ്രചരണങ്ങൾക്കെതിരെ പാലയൂർ പള്ളി അധികാരികൾ നിയമപരമായി നടത്തുന്ന എല്ലാ നടപടികൾക്കും  യു.ഡിഎഫ് ചാവക്കാട് നഗരസഭ കമ്മറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് സി.എ ഗോപപ്രതാപൻ, ജില്ലാ കോൺഗ്രസ് കമ്മറ്റി മെമ്പർ നൗഷാദ് തെക്കുംപുറം, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.വി സത്താർ, നഗരസഭ കൗൺസിലർമാരായ ജോയിസി ടീച്ചർ, ആസിഫ് പാലയൂർ, ആരിഫ് പാലയൂർ, സുജാത സത്യൻ, സീന നൗഷാദ്, ഫെബിന നൗഷാദ്, ഷെർമിള സത്താർ എന്നിവരാണ് സന്ദർശനം നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments