ചാവക്കാട്: പ്രസക്തി വായനശാലക്ക് ഫർണീച്ചർ വാങ്ങുന്നതിനായി പ്രോഗ്രസ്സീവ് ധനസഹായം നൽകി. പ്രോഗ്രസ്സിവ് ദുബായ് ഘടകം പ്രസിഡന്റ് ലിൻസ് ചേറ്റുവ വായനശാല പ്രസിഡന്റ് പത്മജയ്ക്ക് ധനസഹായം കൈമാറി. പ്രോഗ്രസ്സീവ് സ്ഥാപക അംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരാണർഥം പ്രോഗ്രസ്സീവ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകളടങ്ങിയ “നിലപാടിന്റെ പുസ്തകം” പ്രോഗ്രസ്സീവ് ദുബായ് ഘടകം മുൻ ജോയിന്റ് സെക്രട്ടറി പീതു വായനശാല ലൈബ്രേറിയന് കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 30 ലേറെ തവണ രക്തദാനം ചെയ്ത ബി.ഐ.ആർ.കെ സംസ്ഥാന കമ്മറ്റി അംഗം കെ.എം അക്ബർ കോട്ടപ്പുറത്തിനെ പ്രോഗ്രസ്സീവ് അംഗം സതീശൻ ചിന്നാലി പുരസ്ക്കാരം നൽകി ആദരിച്ചു. പ്രസക്തി വായനശാല പ്രസിഡന്റ് പത്മജ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ രമ്യ ബിനേഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രസ്സീവ് എക്സിക്യൂട്ടീവ് അംഗം ബിജു മുട്ടിൽ സംസാരിച്ചു. പ്രോഗ്രസ്സീവ് ദുബായ് ഘടകം വൈസ് പ്രസിഡന്റ് ഷാഫി അത്താണി നന്ദി പറഞ്ഞു. പ്രോഗ്രസ്സീവ് ദുബായ് ഘടകം ജോയിന്റ് സെക്രട്ടറി അഷ്ഫാക്ക് കോട്ടപ്പുറം, എക്സിക്യൂട്ടീവ് അംഗം ബിജു മുട്ടിൽ, ഷിനോസ്, സതീശൻ ചിന്നാലി, ജിബിൻ ഇരട്ടപ്പുഴ, മുയാസ്, സലാഹു മുല്ലത്തറ, വിനോദ് വോൾഗ, ഷാജി ഏങ്ങണ്ടിയൂർ, ബാബു മേനോത്ത്, ശരീഫ് ചാവക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.