Sunday, February 16, 2025

കെ.ജി.എം.ഒ.എ തൃശൂർ വനിതാ വിഭാഗം ജ്വാലയുടെ നേതൃത്വത്തിൽ പോസ്റ്റർ ഡിസൈനിങ്ങ് മത്സരം സംഘടിപ്പിക്കുന്നു

തൃശൂർ: 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തൃശൂർ വനിതാ വിഭാഗം ജ്വാലയുടെ നേതൃത്വത്തിൽ ‘ജ്വാലാമുഖി – 2022’ എന്ന പേരിൽ പോസ്റ്റർ ഡിസൈനിങ്ങ് മത്സരം സംഘടിപ്പിക്കുന്നു. സ്വതന്ത്ര ഭാരതത്തിന്റെ യഥാർത്ഥ പ്രതിനിധി (സന്തുഷ്ട വനിതയോ സർവ്വകാര്യ വല്ലഭയോ). എന്നതാണ് വിഷയം. 15 വയസ്സിനു മുകളിൽ പ്രായമുള്ള, തൃശ്ശൂർ ജില്ലയിലെ സ്കൂൾ / കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനക്കാരന് 2000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാരന് 1000, മൂന്നാം സ്ഥാനക്കാരന് 500 രൂപയും ലഭിക്കും. രചനകൾ ലഭിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15, വൈകിട്ട് 5 മണി വരെയാണ്. പോസ്റ്റർ ഏതു ഭാഷയിലും തയ്യാറാക്കാം. ഒരു മത്സരാർഥിയ്ക്ക് ഒരു പോസ്റ്റർ മാത്രമേ അയയ്ക്കാനാകൂ. ഡിജിറ്റലായി തയ്യാറാക്കുന്ന പോസ്റ്ററുകൾ പരിഗണിക്കുന്നതല്ല. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പോസ്റ്റർ, സ്കൂൾ/കോളേജ് തിരിച്ചറിയൽ കാർഡ്, പേര് വിവരങ്ങൾ എന്നിവ 9207301223 എന്ന നമ്പറിൽ അയക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments