ചാവക്കാട്: കടപ്പുറം അഴിമുഖത്ത് മൽസ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ രണ്ടു തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർ വിള സ്വദേശി വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് വലപ്പാട് കടൽ തീരത്ത് ഇന്ന് രാവിലെ 10.30 ഓടെ കരക്കടിഞ്ഞത്. തിരുവനന്തപുരം പുല്ലൂർ വിള സ്വദേശി ഗിൽബർട്ടിന്റെ മൃതദേഹം കൂടി ഇനി കണ്ടെത്താനുണ്ട്. അപടകത്തിൽപ്പെട്ട മറ്റു നാലു പേർ അപകടം നടന്ന ദിവസം തന്നെ നീന്തി രക്ഷപ്പെട്ടിരുന്നു.