Friday, September 20, 2024

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കെ കരുണാകരൻ അനുസ്മരണ സദസ് സംഘടിപ്പിച്ചു

ഗുരുവായൂർ: കെ കരുണാകരൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ചു. ഇന്ന് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി. അനുസ്മരണ സദസ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ജോസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും കാർഷിക ബാങ്ക് ഡയറക്ടറുമായ ടി.വി കൃഷ്ണദാസ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ് നവനീത്, ഐ.എൻ.ടി.യു.സി മേഖല കൺവീനർ സി മുരളീധരൻ, കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം റെയ്മണ്ട് ചക്രമാക്കിൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments