Thursday, June 25, 2026

സ്കൂട്ടറിന് പുറകില്‍ അമിത വേഗതയിലെത്തിയ ബസിടിച്ച് കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരന് ദാരുണാന്ത്യം

കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ (40) വയസുള്ള ബിജുവാണ് സ്കൂട്ടറിന് പുറകില്‍ ബസിടിച്ച് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയായിരുന്നു അപകടം. ബിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ സ്വകാര്യ ബസ് വന്നിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മാള ആനപ്പാറ സ്വദേശിയാണ്. ബിജുവിന്റെ ഭാര്യ കുറ്റിപ്പുറത്ത് ജോലി ചെയ്യുന്നതിനാല്‍ അവിടെയായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുമ്പോഴാണ് അപകടം. കുന്നംകുളം പോക്‌സോ കോടതിയിലായിരുന്നു ബിജു സേവനമനുഷ്ഠിച്ചിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments