ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളി പരിസരത്ത് പ്ലാവിൻ തൈ നട്ട് ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് ദിനാചരണം ഉദ്ഘാടനം ചെയ്തു. സൂര്യ രക്ഷാധികാരി പി.എ സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് സിറാജുദ്ധീൻ, പി.എ ഫൈസൽ, ഹസീബ്, അബു, പി.എ ഷറഫുദ്ധീൻ, കെ.എച്ച് മുജി, പി.എ നസീർ, കെ.എ സുഹൈൽ, എ.പി സൗദ്, കെ.എച്ച് ഫാസിൽ, കെ.എസ് ഷംനാദ്, പി.എ നജീബ്, എ.എൻ പ്രണവ്, പി.ജെ റംഷാദ്, അനീഷ്, ബാസിൽ, ഫർഹാൻ, ബാസിത് തുടങ്ങിയവർ പങ്കെടുത്തു.
സൂര്യ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
RELATED ARTICLES

