Monday, August 24, 2026

ചെറായി ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി വാര്‍ഷികം ആഘോഷിച്ചു

പുന്നയൂര്‍ക്കുളം: ചെറായി ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദി വാര്‍ഷികവും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷയായി. വടക്കേകാട് പൊലീസ് എസ്.എച്ച്.ഒ അമൃതരംഗന്‍, വാര്‍ഡ് മെംബര്‍ ശോഭ പ്രേമന്‍, പി സുനില്‍കുമാര്‍, ക്രിയേറ്റീവ് സെക്രട്ടറി എം റാണാപ്രതാപ്, പ്രസിഡന്റ് വി.ജി വിഷ്ണു, നീതു രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മല്‍സരങ്ങളില്‍ വിജയികളായവരെ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments