Thursday, May 7, 2026

ആനക്കാരണവർ ഗുരുവായൂർ കേശവനെ ഇനി ഗണേഷ് ഫോർട്ടിലും കാണാം

തൃശൂർ: ആനക്കാരണവർ ഗുരുവായൂർ കേശവനെ ഇനി ഗണേഷ്ഫോർട്ടിലും കാണാം. ചിറ്റണ്ടയിലെ ഗണേഷ് ഫോർട്ട് ആനസംരക്ഷണ ചികിത്സാ കേന്ദ്രത്തിലാണ് കേശവന്റെ പൂർണകായ പ്രതിമ ഒരുങ്ങുന്നത്.  കേവൻ മാത്രമല്ല പലകാലത്തും ആവേശമായിരുന്ന പല കരിവീരൻമാരും ഇവിടെ തലയുയർത്തും. ചിത്രങ്ങൾപോലും അപൂർവമായ ആനകളുടെ പ്രതിമകളാണ് ഇവിടെ ഉയരുന്നത്.

ഗുരുവായൂർ കേശവന്റെ യഥാർഥ ഉയരമായ പത്തടി നാലിഞ്ച് ഉയരത്തിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. കൊമ്പിന്റെ ജോലി കളാണ് ബാക്കിയുള്ളത്. പെരുമ്പാവൂർ സ്വദേശി സൂരജ് നന്ത്യാട്ടിൻറ നേതൃത്വത്തിലാണ് നിർമാണം. ഒരാഴ്ച കൊണ്ട് പൂർത്തിയാകും. എൺപതിലേറെ ദിവസം തുടർച്ചയായി പണി യെടുത്താണ് ജോലികൾ പൂർത്തിയാക്കിയത്. സൂരജിന് പുറമേ എട്ടോളം പേർ പലഘട്ടങ്ങളിൽ സഹായികളായി ഉണ്ടായിരുന്നു. കോൺക്രീറ്റിലാണ് നിർമാണം.
കേശവന്റെ പ്രതിമനിർമാണം പൂർത്തിയാകുന്നതോടെ മറ്റ് കരി വീരൻമാരുടെ പ്രതിമനിർമാണം ആരംഭിക്കും. ചെങ്ങല്ലൂർ രംഗനാഥൻ, പൂമുള്ളി ശേഖരൻ, കാച്ചാം കുറിശ്ശി കേശവൻ, കിരാങ്ങാട്ട് കേശവൻ, ഗുരുവായൂർ വലിയ പദ് നാഭൻഎന്നിവയുടെ പൂർണകായ പ്രതിമകളും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ പറയുന്നു. ഓരോ ആനപ്രതിമക്ക്‌ സമീപവും അതിന്റെ പ്രത്യേകതകൾ കൂടി വിവരിക്കുന്ന സംവിധാനം കൂടി ഒരുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments