Saturday, May 23, 2026

മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതം നാളെ മുതൽ

കോഴിക്കോട്: കേരളത്തിൽ നാളെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.

പരപ്പനങ്ങാടി വടക്കേ കടപ്പുറം ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ഒന്ന് നാളെയാണെന്ന് പാണക്കാട് സാദിഖലി തങ്ങൾ അറിയിച്ചു.

നേരത്തെ, തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിൽ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും പ്രഖ്യാപിച്ചിരുന്നു.

കേരള ഹിലാൽ കമ്മിറ്റിയും വിസ്ഡം ഹിലാൽ വിങ്ങും നാളെ വ്രതാരംഭം പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments