Saturday, November 23, 2024

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ കാലിലൂടെ ബസ് കയറിയിറങ്ങി; യാത്രക്കാരന് ഗുരുതര പരിക്ക്

ഗുരുവായൂര്‍: ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ കാലിലൂടെ ബസ് കയറിയിറങ്ങി യാത്രക്കാരന് ഗുരുതര പരിക്ക്. ചെന്നൈ സ്വദേശി പ്രദീപി(40) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4.40 ഓടെയാണ് സംഭവം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകാനായി സ്റ്റാന്റിലെത്തിയ പ്രദീപിന്റെ  വലതു കാലിലൂടെയാണ് ഗുരുവായൂര്‍-പട്ടാമ്പി റൂട്ടിലോടുന്ന ശങ്കര്‍ ബസ്സിന്റെ ചക്രം കയറിയത്. അപകടം നടന്നയുടനെ ഗുരുവായൂർ ആക്ട്സ് പ്രവര്‍ത്തകരെത്തി പരിക്കേറ്റയാളെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments