ചാവക്കാട് : കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ നേടി കൊൽക്കത്തയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച സഹോദരങ്ങൾക്ക് എസ്.ഡി.പി.ഐ അനുമോദനം. ബേബി റോഡ് സ്വദേശികളായ മുഹമ്മദ് അമാൻ ദർവേഷ്, മുഹമ്മദ് അക്മൽ ദർവേഷ് എന്നിവരെയാണ് എസ്.ഡി.പി.ഐ പുത്തൻ കടപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകിയത്. എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ ഉപഹാരം കൈമാറി പൊന്നാട അണിയിച്ചു. പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് കുന്നത്ത്, സെക്രട്ടറി മൻസൂർ, ട്രഷറർ അലി മുബഷിർ ബേബി റോഡ്, ബ്രാഞ്ച് പ്രസിഡണ്ട് റെഫീദ് എന്നിവർ സന്നിഹിതരായിരുന്നു

