Wednesday, May 6, 2026

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറി അനുമോദിച്ചു

പുന്നയൂർ: വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ടി.എൻ പ്രതാപൻ എം.പി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടെലിഫിലിം സംഗീത സംവിധാനത്തിന് സംസ്ഥാന സർക്കാറിൻ്റെ അവാർഡ് നേടിയ വിനീഷ് മണി, എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഐഷ ഹെന, ആശാ വർക്കർമാരായ മിനി രാജു, ഷിജി രഞ്ജിത്, കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ ഹംസു പാലക്കൽ, എ.ബി കമറു, മികച്ച ആർ.ആർ.ടി കെ.ബി ബാദുഷ എന്നിവർക്കാണ് സ്നേഹാദരവ് നൽകിയത്.


    പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടി പറമ്പിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ കമറുദ്ധീൻ, പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന്, നെഹ്‌റു യുവകേന്ദ്ര ചാവക്കാട് ബ്ലോക്ക് കോർഡിനേറ്റർ ഫസ്ന ഹൈദരലി, പുന്നയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എം സെയ്തലവി എന്നിവർ സംസാരിച്ചു. .
        സമിതി പ്രസിഡന്റ് ടി.പി പ്രജോഷ് സ്വാഗതവും ജനറൽ സെക്രട്ടറി പി.എസ് ഷെഹീർ നന്ദിയും പറഞ്ഞു. ലൈബ്രറി പ്രവർത്തകരായ ഇ.കെ സുലൈമാൻ, ഷാജി ഹംസ, ഇ.എ ശിഹാബുദ്ധീൻ, പി.എച്ച് സാദിഖ്, പി.കെ മുഹമ്മദ് സുഹൈൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments