ദുബൈ: പ്രോഗ്രസ്സീവ് ചാവക്കാട് ദുബൈ കമ്മിറ്റി 13-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി .
ദുബായ് ലത്തിഫാ ഹോസ്പിറ്റിലിൽ നടന്ന ക്യാമ്പിന് മുയാസ്ഖാലിദ്, ഫിറോസ് മണത്തല, ഷിനോസ്, ശ്രീലാൽ, ഫാറൂഖ് പുന്ന, ശ്രീബി കുഞ്ചേരി, അക്ബർഷാ കോട്ടപ്പുറം, ഷിഹാദ് മണത്തല, സൈഫുദീൻ മണത്തല, സുഫിയാൻ, ദിൽഷാദ്, പ്രജിൽ എന്നിവർ നേതൃത്വം നൽകി.


