Monday, August 24, 2026

ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴാം വാർഡിൽ മാത്രം 10 രോഗികൾ

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴാം വാർഡിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 10 പേർ. പബ്ലിക് ഹെൽത്ത് സെന്ററിൽ 111 പേരേയാണ് ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയത്. പാവറട്ടി പഞ്ചായത്തിലെ ഒരാൾക്കും ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട്, 12 വാർഡുകളിൽ എട്ടു വീതം പേർക്കും നാലാം വാർഡിൽ ആറ് പേർക്കും 2, 3, 9, 13 വാർഡുകളിൽ മൂന്നുവീതം പേർക്കും രോഗം കണ്ടെത്തി. 5, 11 വാർഡുകളിൽ രണ്ടു വീതം പേർക്കാണ് രോഗബാധ. 10ാം വാർഡിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ ഒരുമനയൂർ പഞ്ചായത്തിലെ ഏറ്റവും കൂടിയ കോവിഡ് പോസറ്റിവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments