Tuesday, May 26, 2026

ഡോക്ടറേറ്റ് നേടിയ കെ.ജി.ഗിൽജിത്തിനെ അനുമോദിച്ചു

പുന്നയൂർക്കുളം: കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ അണ്ടത്തോട് സ്വദേശി കെ.ജി.ഗിൽജിത്തിനെ അണ്ടത്തോട് സ്‌കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് അനുമോദിച്ചു.
സിഎം ഗഫൂർ പൊന്നാട അണിയിച്ച് ആദരിക്കുകയും ക്ലബ്ബ് രക്ഷധികാരി മുജീബ് വെളിയത്ത് ഫലകം സമ്മാനിക്കുകയും ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ.കെ. നിഷാർ മുഖ്യാതിഥിയായി. ക്ലബ്ബ് പ്രസിഡന്റ്‌ അസ്‌ലം തെങ്ങിൽ, വാർഡ് മെമ്പർ പി.എസ്. അലി, എൻ.ആർ.ഗഫൂർ, ഫിറോസ്, റാഷിമോൻ, എ.കെ.മുഹ്താർ, ഷജീർ, കെബീർ ചാലിൽ, കെ.എം.ഷിഹാബ്, ലിയാഖത്ത്, നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments