കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‍ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക പുറത്ത്. ഗുരുവായൂരിൽ കെ.എൻ.എ ഖാദർ മൽസരിച്ചേക്കും. കളമശേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ.അബ്ദുല്‍ ഗഫൂറാണ് പരിഗണനയില്‍. പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. കൊടുവള്ളി തിരിച്ചുപിടിക്കാന്‍ എം.കെ.മുനീര്‍ മത്സരിക്കും. പി.കെ.ഫിറോസിന് താനൂരില്‍ സീറ്റ് നല്‍കും. തിരൂരിലെ സാധ്യതാ പട്ടികയിലും ഫിറോസുണ്ട്. മഞ്ചേശ്വരത്ത് എ.കെ.എം.അഷറഫ്; ഏറനാട്ടില്‍ പി.കെ.ബഷീര്‍; കൊണ്ടോട്ടിയില്‍ ടി.വി.ഇബ്രാഹിം എന്നിവര്‍ മത്സരിക്കും. കൂത്തുപറമ്പില്‍ പി.ടി.അബ്ദുള്ളയെ ആണ് അവതരിപ്പിക്കുന്നത്. കോട്ടയ്ക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങളും മണ്ണാര്‍ക്കാട് എന്‍.ഷംസുദ്ദീനും മത്സരിക്കും.

