ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ എടക്കഴിയൂരിൽ വീണ്ടും അപകടമരണം. മകളുമൊന്നിച്ച് ബൈക്കിൽ പോകവേ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. വെളിയങ്കോട് കരിയപറമ്പിൽ വീട്ടിൽ 66 വയസ്സുള്ള രവീന്ദ്രൻ ആണ് മരിച്ചത്. മകൾ 35 വയസ്സുള്ള ലതികക്ക് പരിക്കേറ്റു. എടക്കഴിയൂർ തെക്കേ മദ്രസ നാരായണൻ വൈദ്യർ റോഡിനടുത്ത് വെച്ച് ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. ഉടൻ തന്നെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രനെ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ജഗതിയെ പിന്നീട് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

