Friday, November 22, 2024

ചാവക്കാട് നഗരസഭ 11-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ 11-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വാർഡിലെ 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഓണക്കിറ്റ് വിതരണം ചെയ്തു. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജലീൽ വലിയകത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ അഫ്സൽ കിക്കിരിമുട്ടത്തിനു ആദ്യ കിറ്റ് നൽകി ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ബീന രവിശങ്കർ, കോൺഗ്രസ്സ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി കെ. വി. സത്താർ, വാർഡ് ജനറൽ സെക്രട്ടറി ജമാൽ താമരത്ത്, ശറഫുദ്ധീൻ കിക്കിരിമുട്ടം,രവിശങ്കർ, ലത്തീഫ് പൂന്താത്ത്, അയ്യൂബ് കിക്കിരിമുട്ടം എന്നിവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments