Friday, September 20, 2024

ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നഗരസഭ ഓഫീസ് താൽക്കാലികമായി അടച്ചു

ഗുരുവായൂർ: നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയുടെ പ്രധാന ഓഫീസ് താൽക്കാലികമായി അടച്ചു . നേരത്തെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധന നടത്തിയപ്പോഴാണ് നാലു ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന നാളെ നടക്കും. ഓഫീസ് അണുവിമുക്തമാക്കിയതിനും മുഴുവൻ ജീവനക്കാരുടെ ഫലം കൂടി ലഭിച്ചതിനു ശേഷം ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചെയർപേഴ്സൺ എം രതി അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments