Friday, September 20, 2024

തേങ്ങ വീണതിനെ തുടർന്ന് പെട്ടിഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു; പരിക്കേറ്റ നാലു പേരിൽ ഒരാൾ മരിച്ചു

കുന്നംകുളം: തേങ്ങ വീണതിനെ തുടർന്ന് പെട്ടിഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് പഴഞ്ഞി സ്വദേശി മരിച്ചു. വാഹനത്തിലുണ്ടായിരുന്ന പഴഞ്ഞി പട്ടിത്തടം ചെറുവത്തൂർ റെന്നി (അപ്പു -52)ആണ് മരിച്ചത്. അപകടത്തിൽ പഴഞ്ഞി പട്ടിത്തടം സ്വദേശികളായ കല്ലൂർ വീട്ടിൽ മോഹനൻ (67), ഓട്ടോ ഓടിച്ചിരുന്ന വാഴപ്പിള്ളി ഷാജു (46), മൂലേപ്പാട്ട് പറമ്പിൽ ശശി (ചന്ദു – 54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റോയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജെറുസലേം നേതാജി റോഡിൽ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. പെട്ടി ഓട്ടോറിക്ഷയുടെ പിറകിൽ നിന്നിരുന്നവർ വാഹനം മറിഞ്ഞയുടനെ ഓട്ടോക്കടിയിൽ കുടുങ്ങി. ഓടി കൂടിയവർ പെട്ടി ഓട്ടോ
പൊക്കിയാണ് ഇരുവരെയും
പുറത്തെടുത്തത്.
റെന്നിയുടെ ഭാര്യ: പ്രിന്‍സി. മക്കള്‍: റെനില്‍, അശ്വിന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments