കൊടുങ്ങല്ലൂർ: ഉത്സവാഘോഷത്തിനിടയിൽ കാഴ്ച്ച പരിമിതിയുള്ള യുവാവിനെ പൊലീസുകാർ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. എൽതുരുത്ത് കൊക്കുവായിൽ അനിലൻ്റെ മകൻ അഖിലി (28)നാണ് മർദ്ദനമേറ്റത്. എൽതുരുത്ത് ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂയാഘോഷത്തിൻ്റെ ഭാഗമായുള്ള കാവടി എഴുന്നള്ളിപ്പിനിടയിലായിരുന്നു സംഭവം.
തിരക്കിൽ പെട്ട് താഴെ വീണ തന്നെ പൊലീസുകാർ വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്ക് പരാതി നൽകുമെന്ന് അഖിലിൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞു. എൺപത് ശതമാനത്തോളം കാഴ്ച്ചക്കുറവുള്ളയാളാണ് അഖിൽ.
ഉത്സവാഘോഷത്തിനിടയിൽ കാഴ്ച്ച പരിമിതിയുള്ള യുവാവിനെ പൊലീസുകാർ സംഘം ചേർന്ന് മർദ്ദിച്ചു
RELATED ARTICLES

